Kerala

മുസ്‌ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട അധ്യാപകന് സസ്‌പെന്‍ഷന്‍

കൊടുങ്ങല്ലൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കെ കെ കലേശനെയാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

മുസ്‌ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട അധ്യാപകന് സസ്‌പെന്‍ഷന്‍
X

തൃശൂര്‍: മുസ്‌ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോവാന്‍ ഭീഷണി മുഴക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കെ കെ കലേശനെയാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ക്ലാസ് മുറിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും കുട്ടികളോട് പാക്കിസ്താനിലേക്ക് പോവാനൊരുങ്ങിക്കൊള്ളാന്‍ ഭീഷണി മുഴക്കുകയുമാണ് അധ്യാപകന്‍ ചെയ്തത്. ഇതിനെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത വിദ്യാലയത്തിലെത്തി ആരോപണവിധേയനായ അധ്യാപകനില്‍നിന്ന് വിശദീകരണം തേടിയിരുന്നു. പരാതിക്കിടയാക്കിയ സംഭവം നടന്ന എട്ട് ബി ക്ലാസിലെ കുട്ടികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ മൊഴിയെടുത്തു. പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയുണ്ടായത്. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ക്കൊപ്പം ഇയാള്‍ പെണ്‍കുട്ടികളോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും കണ്ടെത്തി. ആരോപണവിധേയനായ അധ്യാപകനെതിരേ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ ജൈത്രനും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it