Latest News

എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥാനാര്‍ഥിയാകും

എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥാനാര്‍ഥിയാകും
X

എലത്തൂര്‍: എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. എന്‍സിപി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏലത്തൂര്‍ എ കെ ശശീന്ദ്രന്‍, കുട്ടനാട് തോമസ് കെ തോമസ്. മലപ്പുറം കെ റ്റി മുജീബ് എന്നിവരാണ് മല്‍സരരംഗത്തുള്ളത്. ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ശശീന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഏഴ് തവണ മല്‍സരിച്ച് നാല് തവണ എംഎല്‍എയും ഒന്‍പത് കൊല്ലം മന്ത്രിയുമായ ശശീന്ദ്രന്‍ വീണ്ടും മല്‍സരിക്കുന്നതില്‍ പിസി ചാക്കോ യോജിച്ചിരുന്നില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന ആശങ്ക മറ്റ് നേതാക്കള്‍ക്കുണ്ടായിരുന്നു. എലത്തൂരിലെ സീറ്റ് തര്‍ക്കം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി തോമസ് കെ തോമസ് അദ്ദേഹത്തെ കണ്ടിരുന്നു.എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

Next Story

RELATED STORIES

Share it