Kerala

ജെഎന്‍യു വിദ്യാര്‍ഥിനികള്‍ക്കെതിരെ മോശം പരാമര്‍ശം: ടി പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

നോര്‍ത്ത് പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കവേയാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥിനികളെ കുറിച്ച് മോശം ഭാഷയില്‍ ടി പി സെന്‍കുമാര്‍ പ്രതികരിച്ചത്.

ജെഎന്‍യു വിദ്യാര്‍ഥിനികള്‍ക്കെതിരെ മോശം പരാമര്‍ശം: ടി പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
X

കൊച്ചി: ജെഎന്‍യുവിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെ അശ്ലീല ചുവയുള്ള ഭാഷയില്‍ സംസാരിച്ചതിന് മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. നോര്‍ത്ത് പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കവേയാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥിനികളെ കുറിച്ച് മോശം ഭാഷയില്‍ ടി പി സെന്‍കുമാര്‍ പ്രതികരിച്ചത്.1980കളില്‍ ജെഎന്‍യുവില്‍ പഠിച്ചിരുന്ന സുഹൃത്തിന്റെ ഹോസ്റ്റലില്‍ താമസിക്കാനിടവന്നെന്നും അവിടെ ആണ്‍കുട്ടികളുടെ മുറികളില്‍ പെണ്‍കുട്ടികള്‍ രാത്രി സമയങ്ങളില്‍ കയറിയിറങ്ങുന്നതു കണ്ടുവെന്നുമായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.

ജെഎന്‍യു കാംപസിന്റെ പല ഭാഗത്തും ഗര്‍ഭനിരോധന ഉറകള്‍ കൂട്ടിയിട്ടിരിക്കുന്നതും കണ്ടു. ഇക്കൂട്ടരുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ കാംപസില്‍ സമരരംഗത്തുള്ളതെന്നും സെന്‍കുമാര്‍ പറഞ്ഞു. സെന്‍കുമാറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖകള്‍ അടക്കം ഡിവൈഎഫ്‌ഐ ഹാജരാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് പറവൂര്‍ ബ്ലോക്ക് സെക്രട്ടറി എസ് സന്ദീപാണ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയത്.മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും പരാതി മെയില്‍ ചെയ്തിട്ടുണ്ട്

Next Story

RELATED STORIES

Share it