Kerala

പീഡനക്കേസില്‍ നാളെ വിധി വരാനിരിക്കെ പരാതിക്കാരിയുടെ വീട്ടു മുറ്റത്ത് പ്രതി ആത്മഹത്യ ചെയ്തു

പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നാളെ വിധി പ്രസ്താവിക്കാനിരിക്കുന്ന കേസിലെ പ്രതിയെയാണ് പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പീഡനക്കേസില്‍ നാളെ വിധി വരാനിരിക്കെ പരാതിക്കാരിയുടെ വീട്ടു മുറ്റത്ത് പ്രതി ആത്മഹത്യ ചെയ്തു
X

കല്‍പറ്റ: പീഡനക്കേസില്‍ നാളെ കോടതി വിധി പറയാനിരിക്കെ പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് പ്രതി തൂങ്ങിമരിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്ത് വിചാരണ നടപടികള്‍ പൂര്‍ത്തിയായി നാളെ വിധി പ്രസ്താവിക്കാനിരിക്കുന്ന കേസിലെ പ്രതിയെയാണ് പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ആലാറ്റില്‍ അയനിക്കല്‍ പടിഞ്ഞാറേക്കര ശശി (53) യാണ് പരാതിക്കാരിയുടെ വീടിന് പിന്‍വശത്ത് പറമ്പിലേക്കുള്ള മരപ്പടിയില്‍ തൂങ്ങിമരിച്ചത്.

2018 ല്‍ തലപ്പുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എസ്എംഎസ് ഏറ്റെടുത്തതായിരുന്നു. സാക്ഷി വിസ്താരം കഴിഞ്ഞ്പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷല്‍ കോടതി ജഡ്ജി അടുത്തദിവസം വിധിപ്രസ്താവിക്കാനിരിക്കെയാണ് സംഭവം. തലപ്പുഴ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.




Next Story

RELATED STORIES

Share it