Kerala

സ്വന്തം ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ വിദ്യാര്‍ഥിയുടെ പുരാവസ്തു പ്രദര്‍ശനം

സ്വന്തം ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ വിദ്യാര്‍ഥിയുടെ പുരാവസ്തു പ്രദര്‍ശനം വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചികില്‍സയ്ക്ക് പണം കണ്ടെത്താനാണ് നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി റംഷീദ് പുരാവസ്തു പ്രദര്‍ശനം നടത്തുന്നത്. പിതാവിന്റെ മരണശേഷം ഉമ്മയുടെ ഏകപ്രതീക്ഷയായ റംഷീദിന് പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്. അതോടെ പഠനവും നിലച്ചു. പിന്നീട് സുമനസ്സുകളുടെ സഹകരണത്തോടെ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷമാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ പഠനത്തിനും, ചികില്‍സയ്ക്കും വേണ്ടി റംഷീദ് ഇതിനോടകം അമ്പതിലേറെ സ്‌കൂളില്‍ പ്രദര്‍ശനം നടത്തി കഴിഞ്ഞു

സ്വന്തം ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ വിദ്യാര്‍ഥിയുടെ പുരാവസ്തു പ്രദര്‍ശനം
X

കൊച്ചി : സ്വന്തം ചികില്‍സയ്ക്ക് പണം കണ്ടെത്താനായി വിദ്യാര്‍ത്ഥിയുടെ പുരാവസ്തു പ്രദര്‍ശനം ഒബ്റോണ്‍ മാളില്‍. ഇന്നു മുതല്‍ ഞായറാഴ്ച്ച വരെയാണ് പ്രദര്‍ശനം. വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചികില്‍സയ്ക്ക് പണം കണ്ടെത്താനാണ് നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി റംഷീദ് പുരാവസ്തു പ്രദര്‍ശനം നടത്തുന്നത്. പിതാവിന്റെ മരണശേഷം ഉമ്മയുടെ ഏകപ്രതീക്ഷയായ റംഷീദിന് പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്. അതോടെ പഠനവും നിലച്ചു. പിന്നീട് സുമനസ്സുകളുടെ സഹകരണത്തോടെ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷമാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ പഠനത്തിനും, ചികില്‍സയ്ക്കും വേണ്ടി റംഷീദ് ഇതിനോടകം അമ്പതിലേറെ സ്‌കൂളില്‍ പ്രദര്‍ശനം നടത്തി കഴിഞ്ഞു. റംഷീദിന്റെ പക്കല്‍ പുരാവസ്തുക്കളുടെ വളരെ വലിയ ശേഖരമാണുള്ളത്. വിധിക്ക് ജീവിതത്തെ വിട്ടുകൊടുക്കാതെ പോരാട്ട വഴിയില്‍ മുന്നേറുന്ന ഈ കൊച്ചുമിടുക്കന്‍ ജീവിത വഴിയില്‍ വലിയ നേട്ടങ്ങളാണ് സ്വപ്‌നം കാണുന്നത്. മാളിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടൂകൂടിയാണ് പ്രദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മാള്‍ സെന്റര്‍ മാനേജര്‍ ജോജി ജോണ്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539259404

Next Story

RELATED STORIES

Share it