Sub Lead

പാലക്കാട്ടെ സംഘപരിവാര തല്ലിക്കൊല: രാം നാരായന്റെ കുടുംബവുമായി ചര്‍ച്ച ഇന്ന്

പാലക്കാട്ടെ സംഘപരിവാര തല്ലിക്കൊല: രാം നാരായന്റെ കുടുംബവുമായി ചര്‍ച്ച ഇന്ന്
X

തൃശ്ശൂര്‍: പാലക്കാട് അട്ടപ്പള്ളത്ത് സംഘപരിവാര സംഘം തല്ലിക്കൊന്ന രാം നാരായന്റെ കുടുംബവുമായി റെവന്യു മന്ത്രി കെ രാജന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ ഒമ്പതുമണിക്ക് തൃശൂര്‍ കലക്ടറേറ്റിലാണ് ചര്‍ച്ച. മൂന്ന് ആവശ്യങ്ങളാണ് രാം നാരായന്റെ കുടുംബം ഉന്നയിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉള്‍പ്പെടുത്തണം, ആള്‍ക്കൂട്ട ആക്രമണ വകുപ്പ് ഉള്‍പ്പെടുത്തണം, അടിയന്തര ധനസഹായമായി 25 ലക്ഷം അനുവദിക്കണം എന്നിവയാണ് ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാവില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പം ഏക്ഷന്‍ കമ്മിറ്റിയും ഉണ്ട്.

Next Story

RELATED STORIES

Share it