Sub Lead

വിദ്യാര്‍ഥിനിയെ ശല്യം ചെയ്‌തെന്നാരോപിച്ച് ആളുമാറി മര്‍ദ്ദനമേറ്റ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്

വിദ്യാര്‍ഥിനിയെ ശല്യം ചെയ്‌തെന്നാരോപിച്ച് ആളുമാറി മര്‍ദ്ദനമേറ്റ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
X

കൊല്ലം: പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ച് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16 ന് വീട്ടില്‍ പഠിച്ചു കൊണ്ടിരിക്കെ രഞ്ജിത്തിനിടെ ഒരു സംഘം പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുവെന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദക സംഘം പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടില്ലെന്നാണു കുടുംബ ആരോപിച്ചത്. പോലിസിന്റെ പ്രാഥമികാന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. മര്‍ദ്ദനത്തില്‍ അബോധാവസ്ഥയിലായിരുന്ന രഞ്ജിത്തിനെ കൊല്ലം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ചികില്‍സിച്ചിരുന്നത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയില്‍ വാര്‍ഡന്‍ വിനീത് സംഭവ ശേഷം ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.




Next Story

RELATED STORIES

Share it