Kerala

ദേശീയ പാതയ്ക്കായി വീണ്ടും കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധ നില്‍പ്പ് സമരം

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജു മുഖ്യപ്രഭാഷണം നടത്തി

ദേശീയ പാതയ്ക്കായി വീണ്ടും കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധ നില്‍പ്പ് സമരം
X

കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ 45മീറ്ററില്‍ പാത നിര്‍മിക്കാന്‍ രണ്ടാമതും കുടിയൊഴിപ്പിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേര്‍ അണിനിരന്ന് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡ് ജംഗ്ഷനില്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി. അതിജീവനത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ ഒന്നര പതിറ്റാണ്ട് കാലത്തോളമായുളള ഈ പോരാട്ടത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്ത ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു പറഞ്ഞു. വീണ്ടും കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത് പാഴായി കിടക്കുന്ന 30മീറ്റര്‍ ഉപയോഗിച്ച് അടിയന്തരമായി 6വരി പാതയോ എലവേറ്റഡ് ഹൈവേയോ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജു മുഖ്യപ്രഭാഷണം നടത്തി. ഹാഷിം ചേന്നാമ്പിള്ളി അധ്യക്ഷത വഹിച്ചു. ആരിഫ മുഹമ്മദ്, ഷിമ്മി ഫ്രാന്‍സിസ്, കെ വി സത്യന്‍ മാസ്റ്റര്‍, ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍, വി കെ അബ്ദുല്‍ ഖാദര്‍, വി പി വില്‍സണ്‍, ടോമി കുരിശുവീട്ടില്‍, വി.കെ.സുബൈര്‍, ടോമി അറക്കല്‍, കെ.എസ്. സക്കരിയ പ്രസംഗിച്ചു.




Next Story

RELATED STORIES

Share it