Sub Lead

തൃശൂര്‍ മേയര്‍ പദവി വിവാദം: അഴിമതി ആരോപണം ഉന്നയിച്ച ലാലിക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍ മേയര്‍ പദവി വിവാദം: അഴിമതി ആരോപണം ഉന്നയിച്ച ലാലിക്ക് സസ്‌പെന്‍ഷന്‍
X

തൃശൂര്‍: കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. പണം വാങ്ങിയാണ് മേയര്‍ സ്ഥാനം വിറ്റതെന്ന് വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ് തുറന്നടിച്ചതോടെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രതിരോധത്തിലായിരുന്നു.

മേയര്‍ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിച്ചത്. ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയായിരുന്നു കൗണ്‍സിലറുടെ ആരോപണം. തൃശൂരില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഡോ. നിജി ജസ്റ്റിനെതിരെയും ലാലി ആരോപണം ഉന്നയിച്ചിട്ടുണ്ട്. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. രണ്ടു ദിവസം മുന്‍പാണ് ഇടപാടുകള്‍ നടന്നതെന്നും അവര്‍ ആരോപിച്ചു. വിജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും തന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആവശ്യപ്പെട്ടത്. മേയര്‍ പദവി ലഭിക്കില്ലെന്ന് അറിഞ്ഞപ്പോള്‍ ജില്ലയിലെ മുതിര്‍ന്ന നേതാവിനെ കണ്ടു. അപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അവര്‍ പറയുന്നു.

Next Story

RELATED STORIES

Share it