പ്രവാസികളുടെ യാത്രാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി
ആഹാരത്തിനു പോലും വകയില്ലാതെ മുറികളില്‍ കഴിഞ്ഞിരുന്നവരാണ് അവരില്‍ ഭൂരിഭാഗവും.
![പ്രവാസികളുടെ യാത്രാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി പ്രവാസികളുടെ യാത്രാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി](https://www.thejasnews.com/h-upload/2020/03/30/102672-sdpi.gif)
കോഴിക്കോട്: കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കൊവിഡ് ഭീതിയെത്തുടര്‍ന്ന് ലോകം നിശ്ചലമായതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരുമാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായവരില്‍ വലിയൊരു ഭാഗം. ഗര്‍ഭിണികള്‍, വയോധികര്‍, രോഗികള്‍ ഉള്‍പ്പെടെയുള്ളവരും നാട്ടിലെത്തുന്നതിന് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആഹാരത്തിനു പോലും വകയില്ലാതെ മുറികളില്‍ കഴിഞ്ഞിരുന്നവരാണ് അവരില്‍ ഭൂരിഭാഗവും. കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള മാനദണ്ഡമനുസരിച്ചുള്ള വര്‍ധിച്ച വിമാനക്കൂലി നല്‍കാന്‍ തൊഴിലും വരുമാനവും നിലച്ചുപോയ പ്രവാസികള്‍ക്കാവില്ല. ആയതിനാല്‍ ഇത്തരത്തില്‍ പ്രതിസന്ധിയിലായ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാചെലവ് ഏറ്റെടുത്ത് അവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മജീദ് ഫൈസി അഭ്യര്‍ഥിച്ചു.
RELATED STORIES
വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലില്‍
26 July 2024 11:50 AM GMTശ്രീലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീം പ്രഖ്യാപനം നീട്ടി
18 July 2024 9:53 AM GMTവെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം;...
12 July 2024 2:41 PM GMTക്രിക്കറ്റ് പരിശീലകന് മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന്...
12 July 2024 11:22 AM GMTസിംബാബ്വെയ്ക്കെതിരേ രണ്ടാം ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍
10 July 2024 2:47 PM GMTഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീം കോച്ച്
9 July 2024 4:05 PM GMT