Kerala News

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: കലക്ട്രേറ്റ് സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ റിമാന്റു ചെയ്തു

ഈ മാസം 17 വരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്റു ചെയ്തത്.തുടര്‍ന്ന് ഇയാളെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി. പ്രതി വിഷ്ണുപ്രസാദ് നല്‍കിയ ജാമ്യാപേക്ഷ ഈ മാസം ഏഴിന് കോടതി പരിഗണിക്കും. ഇന്നലെയാണ് കേസില്‍ വിഷ്ണു പ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ വിഷ്ണുപ്രസാദിനെ വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുചെയ്യുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അന്‍വറും സഹായി മഹേഷും ഇപ്പോഴും ഒളിവിലാണെന്ന് പോലിസ് പറഞ്ഞു

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: കലക്ട്രേറ്റ് സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ റിമാന്റു ചെയ്തു
X

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ എറണാകളം കലക്ട്രേറ്റ് ദുരന്ത നിവാരണ വിഭാഗം സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദിനെ കോടതി റിമാന്റു ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് വിഷ്ണു പ്രസാദ്.ഈ മാസം 17 വരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്റു ചെയ്തത്.തുടര്‍ന്ന് ഇയാളെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി. പ്രതി വിഷ്ണുപ്രസാദ് നല്‍കിയ ജാമ്യാപേക്ഷ ഈ മാസം ഏഴിന് കോടതി പരിഗണിക്കും. ഇന്നലെയാണ് കേസില്‍ വിഷ്ണു പ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ വിഷ്ണുപ്രസാദിനെ വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുചെയ്യുകയായിരുന്നു.

കേസിലെ രണ്ടും മൂന്നു മഹേഷ്, സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അന്‍വര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. കലക്ട്രേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വിഷ്ണുപ്രസാദിനെ സംഭവത്തെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. വിശ്വാസവഞ്ചന, സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍പ്രകാരമാണ് വിഷ്ണു പ്രസാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.അറസ്റ്റിലായ വിഷ്ണു പ്രസാദിനെ ഇന്നലെ കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിലെത്തിച്ച് നടത്തിയ തെളിവെടുപ്പിന് ശേഷം വിഷ്ണു ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌ക്കും മറ്റും കൂടുതല്‍ പരിശോധക്കായി പോലിസ് കസ്റ്റഡിയില്‍ എടുത്തു.ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തി ലാപ്‌ടോപ്പും പോലിസ് പിടിച്ചെടുത്തു.അയ്യനാട് സഹകരണ ബാങ്കിന് അക്കൗണ്ടുള്ള ഫെഡറല്‍ ബാങ്കിലും, സഹകരണ ബാങ്കിലും വിഷ്ണുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിഷ്ണുപ്രസാദിനും, അന്‍വറിനുമെതിരെയുള്ള കേസ്.ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ വിഭാഗം ഓഫീസില്‍ നിന്നും പ്രളയബാധിതര്‍ക്കുള്ള ധനസഹായം അക്കൗണ്ടുകള്‍ വഴിയാണ് നല്‍കുന്നത്. കാക്കനാട് നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം അന്‍വര്‍ പ്രളയ ദുരിതബാധിതനല്ലാതിരുന്നിട്ടും ഇയാളുടെ പേരില്‍ പത്തര ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചതാണ് ഫണ്ട് തിരിമറി പുറംലോകം അറിയാന്‍ ഇടയായത്. 2020 ജനുവരി 24 നാണ് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. പ്രളയം ബാധിക്കാത്ത അന്‍വറിന് ധനസാഹയം ലഭിച്ചതെങ്ങനെയെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുപ്രസാദമടക്കമുള്ളവര്‍ കുടുങ്ങിയത്.

Next Story

RELATED STORIES

Share it