Kerala

എസ്എസ്എല്‍സി:എറണാകുളത്ത് പരീക്ഷ എഴുതുന്നത് 32,598 വിദ്യാര്‍ഥികള്‍

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്‌ക്കൂളിലാണ് ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 551 കുട്ടികള്‍. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ശിവന്‍കുന്ന് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍. നാല് കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്

എസ്എസ്എല്‍സി:എറണാകുളത്ത് പരീക്ഷ എഴുതുന്നത് 32,598 വിദ്യാര്‍ഥികള്‍
X

കൊച്ചി:എറണാകുളം ജില്ലയില്‍ 319 കേന്ദ്രങ്ങളിലായി 32,598 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഈ മാസം എട്ടു മുതല്‍ 29 വരെയാണ് പരീക്ഷകള്‍. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്‌ക്കൂളിലാണ് ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 551 കുട്ടികള്‍. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ശിവന്‍കുന്ന് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍. നാല് കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

അതത് പ്രദേശങ്ങളിലെ ട്രഷറികളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതടക്കമുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പരീക്ഷാ നടത്തിപ്പില്‍ ക്വാറന്റീനിലുള്ളവര്‍, കൊവിഡ് രോഗബാധിതര്‍, എന്നിവര്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനായുള്ള ഇന്‍വിജിലേറ്റര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി ഗവണ്‍മെന്റ്് സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ല തലത്തിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.ചോദ്യപേപ്പര്‍ വിതരണത്തിനായി ക്ലസ്റ്ററുകള്‍ തിരിച്ച് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ സമയക്രമം കൃത്യമായി പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it