Kerala

ക്രൈംബ്രാഞ്ച് കേസുകള്‍ക്കായി പ്രത്യേക കോടതികള്‍ വരുന്നു

ജില്ലാകോടതികളോട് ചേര്‍ന്നായിരിക്കും ക്രൈംബ്രാഞ്ച് കോടതികളും പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് അന്വേഷിച്ച നിരവധി കേസുകള്‍ കാലങ്ങളായി കോടതികളില്‍ കെട്ടിക്കിടക്കുന്നത് കണ്ടെത്തിയിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പുതിയ നടപടി.

ക്രൈംബ്രാഞ്ച് കേസുകള്‍ക്കായി പ്രത്യേക കോടതികള്‍ വരുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികള്‍ വരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ഹൈക്കോടതി ആരംഭിച്ചു. ജില്ലകളിലെ വിവിധ കോടതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച എത്ര കേസുകളുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ എല്ലാ ജില്ലാ ജഡ്ജിമാരോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

ജില്ലാകോടതികളോട് ചേര്‍ന്നായിരിക്കും ക്രൈംബ്രാഞ്ച് കോടതികളും പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് അന്വേഷിച്ച നിരവധി കേസുകള്‍ കാലങ്ങളായി കോടതികളില്‍ കെട്ടിക്കിടക്കുന്നത് കണ്ടെത്തിയിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പുതിയ നടപടി.

കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ 2016 മാര്‍ച്ചില്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടി. ഇതിലാണിപ്പോള്‍ ഹൈക്കോടതി അനുകൂല നിലപാടെടുത്തിരിക്കുന്നത്. പത്ത് വര്‍ഷമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 5,11,828 ക്രിമിനല്‍ കേസുകളില്‍ 20,000 ത്തിലേറെ ക്രൈംബ്രാഞ്ച് അന്വേഷിച്ചതാണ്. ഇതില്‍ 40 ശതമാനത്തില്‍പ്പോലും വിധി വന്നിട്ടില്ല. ഇതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ 2600 ലധികം വരും.

Next Story

RELATED STORIES

Share it