Kerala

​തദ്ദേശഭരണ വാ​ർ​ഡ് വി​ഭ​ജ​ന ബി​ല്ലി​ന്‍റെ ക​ര​ടി​ന് മന്ത്രിസഭയുടെ അംഗീകാരം

ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും പൗ​ര​ത്വ ര​ജി​സ്റ്റ​റും കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ല. സ​ർ​ക്കാ​ർ തീ​രു​മാ​നം സെ​ൻ​സ​സ് ഡ​യ​റ​ക്ട​റെ അ​റി​യി​ക്കും. സെ​ൻ​സ​സി​ൽ​നി​ന്ന് ര​ണ്ടു ചോ​ദ്യ​ങ്ങ​ൾ സം​സ്ഥാ​നം ഒ​ഴി​വാ​ക്കും.

​തദ്ദേശഭരണ വാ​ർ​ഡ് വി​ഭ​ജ​ന ബി​ല്ലി​ന്‍റെ ക​ര​ടി​ന് മന്ത്രിസഭയുടെ അംഗീകാരം
X

തിരുവനന്തപുരം: ത​ദ്ദേ​ശഭരണ വാ​ർ​ഡ് വി​ഭ​ജ​ന ബി​ല്ലി​ന്‍റെ ക​ര​ടി​ന് ഇ​ന്നുചേ​ർ​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ച് പാസ്സാക്കും. വാ​ർ​ഡ് വി​ഭ​ജ​ന ഓ‌​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​ൻ വി​സ​മ്മ​തി​ച്ചോ​ടെ​യു​ള്ള പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ബി​ൽ കൊ​ണ്ടു​വ​ന്ന​ത്.

ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും പൗ​ര​ത്വ ര​ജി​സ്റ്റ​റും കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. സെ​ൻ​സ​സ് ഡ​യ​റ​ക്ട​റെ സ​ർ​ക്കാ​ർ തീ​രു​മാ​നം അ​റി​യി​ക്കും. സെ​ൻ​സ​സി​ൽ​നി​ന്ന് ര​ണ്ടു ചോ​ദ്യ​ങ്ങ​ൾ സം​സ്ഥാ​നം ഒ​ഴി​വാ​ക്കും. ജ​ന​ന​തീ​യ​തി, മാ​താ​പി​താ​ക്ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഒ​ഴി​വാ​ക്കു​ക.

സെ​ൻ​സ​സ് പ​ട്ടി​ക​യി​ലെ ഈ ​ചോ​ദ്യ​ങ്ങ​ൾ അ​നാ​വ​ശ്യ​മെ​ന്നാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഈ ​മാ​സം 30 മു​ത​ൽ തു​ട​ങ്ങാ​ൻ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. അതിനിടെ ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. നിയമസഭാ സമ്മേളനം ചേരുന്നതിനുള്ള ശുപാർശ നൽകാനും പൗരത്വ ഭേദഗതിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചതിൽ വിശദീകരണം നൽകാനുമാണ് കൂടിക്കാഴ്ച.

Next Story

RELATED STORIES

Share it