- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതിയ ഇന്ത്യയുടെ പിതാവ് ഗാന്ധിജിയല്ല; അദ്ദേഹം മതേതര ഇന്ത്യയുടെ പിതാവാണല്ലോയെന്ന് സ്പീക്കർ
' പുതിയ ' രാജ്യം മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രമല്ല. മതാധിഷ്ഠിത രാഷ്ട്രമാണ്. അതിന്റെ പിതാവ് വേറെയാണ്.
തിരുവനന്തപുരം: ആസാദീ കെ അമൃത് മഹോൽസവ് എന്ന പേരിൽ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ പോസ്റ്ററിൽ നിന്നും ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) നടപടിക്കെതിരേ സ്പീക്കർ എം ബി രാജേഷ്.
നെഹ്റുവിനോട് വിയോജിപ്പുകളുണ്ട്. വിമർശിക്കാനും കാരണങ്ങളുണ്ട്. എന്നാൽ സ്വാതന്ത്ര്യ സമരത്തിനും ആധുനിക ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നതിൽ വിയോജിപ്പില്ല. ആദ്യം മലബാർ കലാപകാരികളും ഇപ്പോഴിതാ നെഹ്റുവും സ്വാതന്ത്ര്യ സമര ചരിത്രത്തിന് പുറത്തായിരിക്കുന്നു. കാരണം ഐസിഎച്ച്ആറിനെ ഏൽപ്പിച്ചിരിക്കുന്നത് ' പുതിയ ഇന്ത്യ'യുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ്.' പുതിയ ' രാജ്യം മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രമല്ല. മതാധിഷ്ഠിത രാഷ്ട്രമാണ്. അതിന്റെ പിതാവ് വേറെയാണ്. ഗാന്ധിജി മതേതര ഇന്ത്യയുടെ പിതാവാണല്ലോ എന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.
എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നെഹ്റുവിനോട് വിയോജിപ്പുകളുണ്ട്. വിമർശിക്കാനും കാരണങ്ങളുണ്ട്. എന്നാൽ സ്വാതന്ത്ര്യ സമരത്തിനും ആധുനിക ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നതിൽ വിയോജിപ്പില്ല. ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ തമസ്കരിക്കാൻ യാതൊരു ന്യായങ്ങളുമില്ല.ഐ സി എച്ച് ആറിന്റെ വെബ്സൈറ്റിൽ നിന്ന് നെഹ്റുവിനെ നീക്കിയിരിക്കുന്നു! അത്ഭുതമില്ല. വെട്ടലും ചേർക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ് ഐ സി എച്ച് ആർ കുറേക്കാലമായി ചെയ്തു കൊണ്ടിരിക്കുന്നത്. ആദ്യം മലബാർ കലാപകാരികളും ഇപ്പോഴിതാ നെഹ്റുവും സ്വാതന്ത്ര്യ സമര ചരിത്രത്തിന് പുറത്തായിരിക്കുന്നു. ഗാന്ധിജി എത്ര കാലം അവശേഷിക്കുമെന്നേ അറിയാനുള്ളൂ. കാരണം ഐസിഎച്ച്ആറിനെ ഏൽപ്പിച്ചിരിക്കുന്നത് ' പുതിയ ഇന്ത്യ'യുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ്.' പുതിയ ' രാജ്യം മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രമല്ല. മതാധിഷ്ഠിത രാഷ്ട്രമാണ്. അതിന്റെ പിതാവ് വേറെയാണ്. ഗാന്ധിജി മതേതര ഇന്ത്യയുടെ പിതാവാണല്ലോ.പക്ഷേ ചരിത്രമെന്നാൽ ഒരു വെബ് സൈറ്റല്ല. സർക്കാരാഫീസിലെ പൊടിപിടിച്ച ഫയലിലെ പട്ടികയിലുമല്ല ചരിത്രം. തിരുത്തലുകൾ കൊണ്ട് മാത്രം യഥാർത്ഥ ചരിത്രത്തിൽ നുഴഞ്ഞു കയറാനാവില്ല.
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMT