Kerala

ഇ ഡിയുടെ നടപടി റദ്ദാക്കണമെന്ന്; ലാവ്‌ലിന്‍ കമ്പനിയുടെ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും

ചോദ്യം ചെയ്യലിനു ഹാജരാവണമെന്നാവശ്യപ്പെട്ടു കമ്പനിയുടെ ഫിനാന്‍സ് ഡയറക്ടര്‍ക്ക് ഇ ഡി അയച്ച നോട്ടിസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കൊച്ചി ഓഫിസില്‍ ഏപ്രില്‍ എട്ടിനു ഹാജരാവാനാണ് കമ്പനിയോട് ഇ ഡി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ ദിവസങ്ങളില്‍ കമ്പനി ഡയറക്ടര്‍ ഹാജരായിരുന്നില്ല.

ഇ ഡിയുടെ നടപടി റദ്ദാക്കണമെന്ന്;  ലാവ്‌ലിന്‍ കമ്പനിയുടെ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും
X

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിനെതിരേ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഹരജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി. ചോദ്യം ചെയ്യലിനു ഹാജരാവണമെന്നാവശ്യപ്പെട്ടു കമ്പനിയുടെ ഫിനാന്‍സ് ഡയറക്ടര്‍ക്ക് ഇ ഡി അയച്ച നോട്ടിസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കൊച്ചി ഓഫിസില്‍ ഏപ്രില്‍ എട്ടിനു ഹാജരാവാനാണ് കമ്പനിയോട് ഇ ഡി നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ഈ ദിവസങ്ങളില്‍ കമ്പനി ഡയറക്ടര്‍ ഹാജരായിരുന്നില്ല. കരാര്‍ നിലനിന്നിരുന്ന കാലയളവായ 1995-98 കാലഘട്ടത്തിലെ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ ഡി നോട്ടിസയച്ചത്. നിയമപ്രകാരം ഇതു നിലനില്‍ക്കില്ലെന്നും ഇത്തരത്തിലുള്ള അന്വേഷണം റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജിയില്‍ വിധി പറയുന്നതുവരെ നോട്ടിസും തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.ലാവ്‌ലിന്‍ കരാരുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തങ്ങള്‍ പ്രതികളല്ലെന്നും കമ്പനി ഹരജിയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it