Kerala

ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ഇടപ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു
X

കൊച്ചി: ഗായകന്‍ തോപ്പില്‍ ആന്റോ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നാളുകളായി ചികില്‍സയിലായിരുന്നു.എറണാകുളം ഇടപ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കലൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലും പരിസരങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു കലാലോകത്തിലേക്ക് ആന്റോ ചുവട് വെച്ചത്.

ഗാനമേളകളിലൂടെ ശ്രദ്ധേയനായ ആന്റോ പിന്നീട് നാടക ഗാനങ്ങളിലൂടെയും ലളിത ഗാനങ്ങളിലുടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയും പ്രതിഭ തെളിയിച്ചു.കേരളത്തിലെ നിരവധി ഗാനമേള ട്രൂപ്പികളില്‍ ആന്റോ പാടിയിട്ടുണ്ട്.കൊച്ചിന്‍ ബാന്‍ഡര്‍ എന്ന പേരില്‍ സ്വന്തമായി ട്രൂപ്പ് ആന്റോ ആരംഭിച്ചിരുന്നു.

കോട്ടയം വിശ്വകേരള കലാസമിതി,കായംകുളം പീപ്പിള്‍സ് തീയ്യറ്റര്‍ അടക്കം നിരവധി നാടക ട്രൂപ്പില്‍ ആന്റോ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആയിരത്തിലധികം നാടങ്ങളില്‍ ആന്റോ പാടിയിട്ടുണ്ട്.കെ എസ് ആന്റണി വഴിയാണ്് സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് കടക്കുന്നത്.ഫാ.ഡാമിയന്‍ ആയിരുന്നു ആദ്യ ചിത്രം.

തുടര്‍ന്ന് വീണ പൂവ്,സ്‌നേഹം ഒരു പ്രവാഹം,അനുഭവങ്ങളേ നന്ദി അടക്കം നിരവധി ചിത്രങ്ങള്‍ക്കായി ആന്റോ പാടി.ഹണീ ബി 2 ല്‍ ആണ് അവസാനം പാടിയത്. മാപ്പിള പാട്ടുകള്‍,ഭക്തിഗാനങ്ങള്‍ അടക്കം നിരവധി പാട്ടുകള്‍ക്ക് ആന്റോ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.നിരവധി പുരസ്‌കാരങ്ങളും ആന്റോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it