നികുതി വെട്ടിച്ച് കടത്തുകയായിരുന്ന വെള്ളിയഭരണ ശേഖരണം പിടികൂടി
11 കിലോ വെള്ളിയാഭരണങ്ങളും കടത്താനുപയോഗിച്ച എത്തിയോസ് ലിവ കാറും സഹിതം കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു
BY BSR22 March 2019 12:17 PM GMT

X
BSR22 March 2019 12:17 PM GMT
തലശ്ശേരി: ന്യൂ മാഹി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ വെള്ളിയാഭരണ വേട്ട. കോഴിക്കോട് നിന്നു കണ്ണൂരിലെ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 11 കിലോ വെള്ളിയാഭരണങ്ങളും കടത്താനുപയോഗിച്ച എത്തിയോസ് ലിവ കാറും സഹിതം കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ആഭരണങ്ങള്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസിന്റെ ശക്തമായ പരിശോധന നടക്കുന്നതിന്റെ ഭാഗമായാണ് ആഭരണങ്ങള്‍ പിടിച്ചെടുത്തത്. പരിശോധനയ്ക്ക് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ വി പി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍ രജിത്ത് കുമാര്‍, സി എച്ച് റിഷാദ് പങ്കെടുത്തു.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT