കണ്ണൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ ഉദ്ഘാടകനായി എസ്‌ഐ

മട്ടന്നൂര്‍ കിളിയങ്ങാട്ടെ ആര്‍എസ്എസ് നേതാവ് സി കെ രഞ്ജിത്തിന്റെ അനുസ്മരണപരിപാടിയിലാണ് അഡീഷനല്‍ എസ്‌ഐ കെ കെ രാജേഷ് പങ്കെടുത്തത്. ഞായറാഴ്ചയായിരുന്നു പരിപാടി.

കണ്ണൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ ഉദ്ഘാടകനായി എസ്‌ഐ

കണ്ണൂര്‍: മട്ടന്നൂരില്‍ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ ഉദ്ഘാടകനായി എസ്‌ഐ പങ്കെടുത്തത് വിവാദമാവുന്നു. അഡീഷനല്‍ എസ്‌ഐ കെ കെ രാജേഷിനെതിരേ സിപിഎം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. അതേസമയം, താന്‍ പങ്കെടുത്തത് പരിപാടിയോടനുബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസിലാണെന്നാണ് കെ കെ രാജേഷിന്റെ വിശദീകരണം. സംഭവത്തില്‍ രാജേഷിനെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

വിഷയത്തില്‍ എസ്പിക്ക് ഉടന്‍ റിപോര്‍ട്ട് നല്‍കും. സിപിഎം പ്രാദേശിക നേതൃത്വവും എസ്‌ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മട്ടന്നൂര്‍ കിളിയങ്ങാട്ടെ ആര്‍എസ്എസ് നേതാവ് സി കെ രഞ്ജിത്തിന്റെ അനുസ്മരണപരിപാടിയിലാണ് അഡീഷനല്‍ എസ്‌ഐ കെ കെ രാജേഷ് പങ്കെടുത്തത്. ഞായറാഴ്ചയായിരുന്നു പരിപാടി. കിളിയങ്ങാട് വീരപഴശ്ശി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. സി കെ രഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തിയാണ് എസ്‌ഐ പരിപാടി ഉദ്ഘാടനം ചെയ്തത്.

അതിനുശേഷം ഉദ്ഘാടനപ്രസംഗവും നടത്തി. ആര്‍എസ്എസ്, ബിജെപി നേതാക്കളായിരുന്നു മറ്റ് പ്രാസംഗികര്‍. സൈബര്‍ലോകത്തിലെ ചതിക്കുഴികളില്‍പെട്ട് തകരുന്ന കുടുംബബന്ധങ്ങള്‍ എന്ന വിഷയത്തില്‍ സൗമ്യേന്ദ്രന്‍ കണ്ണംവള്ളിയുടെ വീഡിയോ പ്രദര്‍ശനവുമുണ്ടായിരുന്നു. ചടങ്ങില്‍ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ ഇ സജു, വി എ രാജന്‍ പുതുക്കുടി, വിനീത് കെ പ്രകാശ്, എം ഷിജു, എ രജിത, ധന്യാ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top