Kerala

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ എസ്‌ഐ അറസ്റ്റില്‍

ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണില്‍ വച്ച് ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പിങ്ക് പോലിസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ എസ്‌ഐ അറസ്റ്റില്‍
X

കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന എസ്‌ഐ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി എആര്‍ ക്യാംപ് എസ്‌ഐ ജി എസ് അനിലാണ് അറസ്റ്റിലായത്. കൊയിലാണ്ടിക്കടുത്ത ചിങ്ങപുരത്ത് വച്ച് പയ്യോളി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.

തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണില്‍ വച്ച് ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പിങ്ക് പോലിസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് പയ്യോളി സ്‌റ്റേഷനില്‍ എസ്‌ഐയെ ആയിരിക്കെ ഒരു പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നെന്ന് യുവതി പറയുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ യുവതിയുടെ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയിലുണ്ട്.

Next Story

RELATED STORIES

Share it