- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; ആകെ തുറന്നുവിടുന്നത് സെക്കന്റില്‍ 825 ഘനയടി ജലം
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് നിലവിലുള്ള 550 ഘനയടിയില്‍നിന്ന് 275 ക്യൂസെക്‌സ് കൂടി ഇന്ന് രാത്രി മുതല്‍ അധികമായി ഒഴുക്കും. ഇതോടെ ഡാമില്‍നിന്ന് ആകെ സെക്കന്റില്‍ 825 ഘനയടി വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുക. ഇന്ന് രാത്രി 9 മണിയോടെയാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് ഡാം അധികൃതര്‍ അറിയിച്ചത്. കേരളത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ഒരു ഷട്ടര്‍കൂടി 30 സെന്റീമീറ്ററായിരിക്കും ഉയര്‍ത്തുക.
നിലവിലുള്ള ജലനിരപ്പിനേക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറില്‍ ഉയരുക. അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പെരിയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേകള്‍ തുറന്നത്. 3,4 സ്പില്‍വേ ഷട്ടറുകളാണ് 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. സെക്കന്റില്‍ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. 2335 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോവുന്നുണ്ട്.
RELATED STORIES
ലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTപള്ളികളില്‍ ഇനി സര്‍വേ പാടില്ല; പുതിയ അന്യായങ്ങള്‍ രജിസ്റ്റര്‍...
12 Dec 2024 11:11 AM GMTതമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍...
12 Dec 2024 10:46 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMTഅധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMT