Kerala

വടകരയില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ചെരുപ്പ് കടയില്‍ വന്‍ തീപ്പിടിത്തം (വീഡിയോ)

വടകരയില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ചെരുപ്പ് കടയില്‍ വന്‍ തീപ്പിടിത്തം (വീഡിയോ)
X

വടകര: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. എടോടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പുകടയായ പാദകേന്ദ്രയിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

അപകടത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റു. മുകളിലെ നിലയില്‍നിന്ന് തീ ആളിപ്പടരുകയായിരുന്നു. അഗ്‌നിശമനസേനയുടെയും പോലിസിന്റെയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വലിയ നാശനഷ്ടമുണ്ടായതായാണ് കരുതുന്നത്. അതേസമയം, അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Next Story

RELATED STORIES

Share it