Kerala

ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിനിടെ വാഹനം മറിഞ്ഞ് മലയാളികള്‍ മരിച്ചു

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.

ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിനിടെ വാഹനം മറിഞ്ഞ് മലയാളികള്‍ മരിച്ചു
X

ഷാര്‍ജ: ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദില്‍നിന്ന് സന്ദര്‍ശക വീസയിലാണ് നിസാം യുഎഇയിലെത്തിയത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ശബാബ്. ഭാര്യ: ഫാത്തിമ. പരേതനായ പുഴക്കലകത്ത് ഹൈദ്രോസ് ഹാജിയുടെയും ആയിഷയുടെയും മകനാണ് മരിച്ച നിസാം. സഹോദരങ്ങള്‍: ഇസ്ഹാഖ്, ഹൈറുന്നിസ, നൂര്‍സിയ, ലെസില്‍.

Next Story

RELATED STORIES

Share it