Kerala

ഏഴ് വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ എല്‍ ഇ ഡി ബള്‍ബ് കുടുങ്ങി ; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു

ശ്വാസകോശത്തില്‍ എല്‍ ഇ ഡി ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടകുട്ടിയെ ആദ്യം കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍എത്തിക്കുകയായിരുന്നു. അവിടെ വച്ച് ബ്രോങ്കോസ്‌കോപിയിലൂടെ ബള്‍ബ് പുറത്തെടുക്കാന്‍ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് ശസ്ത്രക്രിയ ഒഴിവാക്കുവാനും വിദഗ്ദ്ധ ചികില്‍സയ്ക്കുമായി കുട്ടിയെ ആലുവ രാജഗിരിആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

ഏഴ് വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ എല്‍ ഇ ഡി ബള്‍ബ് കുടുങ്ങി ; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു
X

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ ഏഴുവയസ്സുകാരിയുടെശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ ഇ ഡി ബള്‍ബ്ആലുവ രാജഗിരിആശുപത്രിയിലെ ഡോക്ടര്‍മാര്‍ മണിക്കൂറൂകള്‍ നീണ്ട് പരിശ്രമത്തിനൊടുവില്‍ ശസ്ത്രക്രീയ കൂടാതെപുറത്തെടുത്തു. ശ്വാസകോശത്തില്‍ എല്‍ ഇ ഡി ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടകുട്ടിയെ ആദ്യം കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍എത്തിക്കുകയായിരുന്നു. അവിടെ വച്ച് ബ്രോങ്കോസ്‌കോപിയിലൂടെ ബള്‍ബ് പുറത്തെടുക്കാന്‍ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് ശസ്ത്രക്രിയ ഒഴിവാക്കുവാനും വിദഗ്ദ്ധ ചികില്‍സയ്ക്കുമായി കുട്ടിയെ ആലുവ രാജഗിരിആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറിവിഭാഗം ഡോക്ടര്‍ അഹമ്മദ് കബീര്‍ നടത്തിയ പരിശോധനയില്‍ എല്‍ഇഡി ബള്‍ബ് ശ്വാസകോശത്തില്‍ കുടുങ്ങിയതായി സ്ഥിരീകരിച്ചു.കൂര്‍ത്ത അഗ്രം പുറത്തേക്ക് തിരിഞ്ഞ നിലയിലാണ് ബള്‍ബ്ശ്വാസകോശത്തില്‍ കുടുങ്ങി കിടന്നിരുന്നത്. എല്‍ ഇ ഡി ബള്‍ബിന്റെ ആകൃതിയും കുടുങ്ങിക്കിടന്നിരുന്ന സ്ഥാനവും സാധാരണ ബ്രോങ്കോസ്‌കോപിയിലൂടെ അത് പുറത്തെടുക്കാനുള്ളസാധ്യത ഇല്ലാതാക്കി.

ഫൈബ്രോഒപ്റ്റിക് ബ്രോങ്കോസ്‌കോപിയിലൂടെ അസാധ്യമായഎല്‍ഇഡി ബള്‍ബ് പുറത്തെടുക്കല്‍ നടപടി, താരതമ്യേനസങ്കീര്‍ണ്ണമായ റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ ചെയ്യാന്‍ മെഡിക്കല്‍ സംഘം തിരുമാനിക്കുകയായിരുന്നു.കൂര്‍ത്ത അഗ്രങ്ങളുള്ള എല്‍ ഇ ഡി ബള്‍ബ് ശ്വാസകോശത്തില്‍ മുറിവുകള്‍ ഏല്‍പ്പിക്കാതെയും രക്തസ്രാവം ഉണ്ടാക്കാതെയും സുരക്ഷിതമായി പുറത്തെടുക്കുക എന്നത് ഒരുവെല്ലുവിളിയായിരുന്നു. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ശസ്ത്രക്രിയയ്ക്കായി തൊറാസിക് സര്‍ജറി വിഭാഗവും സജ്ജമായിരുന്നു.രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍മാരുടെ സംഘം റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെഎല്‍ ഇ ഡി ബള്‍ബ് പുറത്തെടുത്തു.

Next Story

RELATED STORIES

Share it