Kerala

വെള്ളിയാഴ്ച്ചയിലെ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് എസ്ഡിപിഐ

വെള്ളിയാഴ്ച്ചയിലെ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: വെള്ളിയാഴ്ചകളില്‍ നിശ്ചയിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനപ്രകാരം 23 സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് വെള്ളിയാഴ്ച്ചയാണ്.ഗണ്യമായ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോളിങ് ശതമാനത്തെ ഇത് പ്രതികൂലമായി ബാധിക്കും. ജുമുഅയില്‍ പങ്കെടുക്കേണ്ട ഇവിടങ്ങളിലെ മുസ്ലിം വോട്ടര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ മടിക്കും. ഇത് പോളിങ് നിരക്ക് കുറയാന്‍ ഇടയാക്കും. ഈ സാഹചര്യത്തില്‍, എല്ലാ വോട്ടര്‍മാര്‍ക്കും തടസ്സങ്ങളില്ലാതെ വോട്ടുചെയ്യാന്‍ സാഹചര്യമൊരുക്കാനായി വെള്ളിയാഴ്ച്ചയിലെ തിരഞ്ഞെടുപ്പ് മാറ്റണം-പാര്‍ട്ടി ആവശ്യപ്പെട്ടു




Next Story

RELATED STORIES

Share it