Kerala

ആര്‍എസ്എസ് അക്രമികളെ നിലയ്ക്കുനിര്‍ത്തണം; സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച്‌

ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു.

ആര്‍എസ്എസ് അക്രമികളെ നിലയ്ക്കുനിര്‍ത്തണം; സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച്‌
X

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ ആസുത്രിത അക്രമം നടത്തിയ ആര്‍എസ്എസ് അക്രമകാരികളെ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ആര്‍എസ്എസ് കലാപകാരികളുടെ അഴിഞ്ഞാട്ടത്തിനെതിരേ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ എസ്ഡിപിഐ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്.

ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു. സംഘപരിവാരത്തിന്റെ കലാപശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനകീയ പ്രതിരോധം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നിസാമുദീന്‍ തച്ചോണം, ജില്ലാഭാരവാഹികളായ അഷ്‌റഫ് പ്രാവച്ചമ്പലം, അബ്ദുസലാം വേലുശേരി, ഷബീര്‍ ആസാദ് സംസാരിച്ചു.

Next Story

RELATED STORIES

Share it