Kerala

ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക:എറണാകുളത്ത് നാളെ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ

എറണാകുളം ജില്ലാ കമ്മിറ്റി ടൗണ്‍ഹാളിന് സമീപം രാവിലെ 10ന് ആരംഭിക്കുന്ന പ്രതിഷേധ ധര്‍ണ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്യും

ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക:എറണാകുളത്ത് നാളെ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ
X

കൊച്ചി: ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട്‌കൊണ്ട് എസ്ഡിപി ഐ നാളെ രാവിലെ 10ന് എറണാകുളം ടൗണ്‍ ഹാളിന് സമീപം പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിഞ്ഞിരുന്ന സമൂഹങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ദ്ദയുമുണ്ടാക്കിയിരിക്കുകയാണ് ബിഷപ്പിന്റെ പ്രസ്താവനയെന്ന് എസ് ഡി പി ഐ നേതാക്കള്‍ പറഞ്ഞു.

വര്‍ഗീയതയ്ക്ക് എതിരാണെന്ന് അവകാശ പ്പെടുന്നവര്‍ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണ നല്‍കാന്‍ അരമനയ്ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നത് അത്യന്തം ലജ്ജാകരമാണ്. സമൂഹത്തില്‍ ഛിദ്രതയും വെറുപ്പും സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയ ബിഷപ്പിനെ മഹത്വവല്‍ക്കരിക്കുന്നത്ആപല്‍ക്കരമാണ്. നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടോ എന്നു തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവന നടത്തിയ ബിഷപ്പിനെതിരെ കേസെടുത്ത് അറസ്റ്റുചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒരു മത വിഭാഗത്തെ വര്‍ഗ്ഗീയ വാദികളായും ക്രമിനലുകളായും മുദ്രകുത്തിയ ബിഷപ്പിനെ വെള്ളപൂശാനും സംരക്ഷിക്കാനും സര്‍ക്കാരും സിപിഎമ്മും കാണിക്കുന്ന അമിതോത്സാഹം മതേതര കേരളത്തിന് തീരാകളങ്കമാണെന്നും എസ് ഡി പി ഐ നേതാക്കള്‍ പറഞ്ഞു.

കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പ്രതികളുടെ ജാതിയും മതവും പദവിയും നോക്കി തീര്‍പ്പ് കല്‍പ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഇരു സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ റോളില്‍ പലരും മുതലെടുപ്പ് നടത്തുകയാണ്.സര്‍ക്കാരിന്റെ വിവേചന പരമായ നിലപാട് തുറന്നു കാണിക്കാനും ക്രൈസ്തവമുസ്‌ലിം സൗഹാര്‍ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും എസ്ഡിപിെഎ സംസ്ഥാന വ്യാപകമായി നാളെ (സെപ്തംബര്‍ 23) സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരിക്കുകയാണ്.

അതിന്റെ ഭാഗമായാണ് എറണാകുളം ജില്ലാ കമ്മിറ്റി ടൗണ്‍ഹാളിന് സമീപം ധര്‍ണ നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. രാവിലെ 10ന് ആരംഭിക്കുന്ന പ്രതിഷേധ ധര്‍ണ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് വി കെ. ഷൗക്കത്ത് അലി അധ്യക്ഷത വഹിക്കും.വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.

Next Story

RELATED STORIES

Share it