എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച് 24 ന് എറണാകുളത്ത്; അഡ്വ: ഭാനുപ്രതാപ്‌സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും

ആലുവ തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഹൈവേയിലൂടെ കാല്‍നടയായി സഞ്ചരിച്ച് കളമശ്ശേരി എച്ച്എംടി കവലയില്‍ സമാപിക്കും. തുടര്‍ന്ന് വൈകിട്ട 6.30 ന് നടക്കുന്ന സ്വീകരണ മഹാസമ്മേളനം രാഷ്ട്രീയ ജനഹിത് സംഘര്‍ഷ് പാര്‍ട്ടി പ്രസിഡന്റ് അഡ്വ.ഭാനുപ്രതാപ്‌സിംഗ് ഉദ്ഘാടനം ചെയ്യും.പൗരത്വ നിയമ ഭേദഗതിയുടെ അപകടങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന നിശ്ചല ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ അവതരിപ്പിക്കും. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും പാര്‍ടി നേതാക്കള്‍ അറിയിച്ചു

എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച് 24 ന് എറണാകുളത്ത്; അഡ്വ: ഭാനുപ്രതാപ്‌സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും

കൊച്ചി: സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപി.ഐ.സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോഡ് നിന്നാരംഭിച്ച് കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍ മാര്‍ച്ച് ജനുവരി 24 ന് എറണാകുളം ജില്ലയിലെത്തും. ആലുവ തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഹൈവേയിലൂടെ കാല്‍നടയായി സഞ്ചരിച്ച് കളമശ്ശേരി എച്ച്എംടി കവലയില്‍ സമാപിക്കും. തുടര്‍ന്ന് വൈകിട്ട 6.30 ന് നടക്കുന്ന സ്വീകരണ മഹാസമ്മേളനം രാഷ്ട്രീയ ജനഹിത് സംഘര്‍ഷ് പാര്‍ട്ടി പ്രസിഡന്റ് അഡ്വ.ഭാനുപ്രതാപ്‌സിംഗ് ഉദ്ഘാടനം ചെയ്യും.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി, എസ്്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ഇ എം അബ്ദുള്‍ റഹ്മാന്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, ബിഎസ്്പി സംസ്ഥാന ഖജാന്‍ജി നിഅ്മത്തുള്ള, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, പിഡിപി ജില്ലാ പ്രസിഡന്റ്, ടി എ മുജീബ് റഹ്മാന്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ്, ഐ ഡി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ വിമലന്‍, പി ജെ മാനുവല്‍, കാംപസ് ഫ്രണ്ട് ദേശീയ സമിതിയംഗം ടി അബ്ദുനാസര്‍, ഇമാംസ് കൗണ്‍സില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹാബുദ്ദീന്‍ ബാഖവി, നാഷണല്‍ വിമണ്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റമീന ജബ്ബാര്‍, എസ്ഡിടിയു. ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാപ്രസിഡന്റ് സുനിത നിസാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പൗരത്വ നിയമ ഭേദഗതിയുടെ അപകടങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന നിശ്ചല ദൃശ്യങ്ങള്‍, ആകര്‍ഷകമാക്കുന്ന മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നും പാര്‍ടി നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top