Kerala

ദൗത്യം പാതി വഴിയില്‍ ഉപേക്ഷിച്ച മുസ് ലിം ലീഗ് പാര്‍ലമെന്റിലേക്ക് മത്സരിക്കരുത്: എസ്ഡിപിഐ

ആര്‍എസ്എസിനോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ് ഡോ . തസ്‌ലിം റഹ്മാനി. ജനങ്ങള്‍ ഏല്‍പ്പിച്ച ദൗത്യം വഴിയില്‍ ഉപേക്ഷിച്ചു പോയ മുസ്‌ലിം ലീഗിന് ഇനിയും പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.

ദൗത്യം പാതി വഴിയില്‍ ഉപേക്ഷിച്ച മുസ് ലിം ലീഗ് പാര്‍ലമെന്റിലേക്ക് മത്സരിക്കരുത്: എസ്ഡിപിഐ
X

മലപ്പുറം: സമുദായത്തോട് ഏതെങ്കിലും തരത്തിലുള്ള താല്‍പ്പര്യവുമുണ്ടെങ്കില്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലൂടെ സമുദായ വോട്ടുകള്‍ ഭിന്നിക്കുകയാണ് ഉണ്ടാവുക.

പാര്‍ലമെന്റില്‍ രാജ്യത്തിന്റെയും പിന്നോക്കന്യൂനപക്ഷ വിഭാഗങ്ങളുടെയും മണ്ഡലത്തിന്റെയും ശബ്ദം ഉയര്‍ത്താന്‍ പ്രാപ്തനും ശക്തനുമായ ഒരു സ്ഥാനാര്‍ഥി നിലവിലുണ്ട്. ആര്‍എസ്എസിനോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ് ഡോ . തസ്‌ലിം റഹ്മാനി. ജനങ്ങള്‍ ഏല്‍പ്പിച്ച ദൗത്യം വഴിയില്‍ ഉപേക്ഷിച്ചു പോയ മുസ്‌ലിം ലീഗിന് ഇനിയും പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.

യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് വി ടി ഇഖ്‌റാമുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി , ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് , ജില്ലാ ട്രഷറര്‍ അക്കര സൈദലവിഹാജി ജില്ലാ സെക്രട്ടറിമാരായ ഹംസ പി , എ ബീരാന്‍കുട്ടി , മുസ്തഫ പാമങ്ങാടന്‍ , ടി എം ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it