Kerala

മരം വീണ് എസ് ഡിപിഐ പ്രവര്‍ത്തകന്‍ മരിച്ചു

എസ് ഡിപിഐയുടെ ആംബുലന്‍സിന്റെ ഡ്രൈവറും 2018 ലെ പ്രളയ സമയത്ത് ചെങ്ങന്നൂരിലും കുട്ടനാട്ടിലും പാര്‍ട്ടിയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളയാളുമാണ്.

മരം വീണ് എസ് ഡിപിഐ പ്രവര്‍ത്തകന്‍ മരിച്ചു
X
ആലപ്പുഴ: മുറിക്കുന്നതിനിടെ മരം വീണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ മരിച്ചു. താമരക്കുളം ആനയടി ഷാജി ഭവനത്തില്‍ കാസിം കുഞ്ഞിന്റെ മകന്‍ ഷാജി(31) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് താമരക്കുളം നാലുമുക്കിന് സമീപമായിരുന്നു അപകടം. മരം മുറിച്ച് മാറ്റാന്‍ താഴെ നിന്ന് സഹായിക്കുന്നതിനിടെയാണ് ദേഹത്തേക്ക് മരം വീണത്.

ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.താമരക്കുളത്തെ എസ് ഡിപിഐയുടെ ആംബുലന്‍സിന്റെ ഡ്രൈവറും 2018 ലെ പ്രളയ സമയത്ത് ചെങ്ങന്നൂരിലും കുട്ടനാട്ടിലും പാര്‍ട്ടിയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളയാളുമാണ്. കബറടക്കം തിങ്കളാഴ്ച്ച വൈകുന്നേരം നാലിനു താമരക്കുളം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Next Story

RELATED STORIES

Share it