Kerala

വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; സ്കൂ​ൾ അ​ക്കാ​ദമി​ക് ഡ​യ​റ​ക്‌​ട​ർ അറസ്റ്റിൽ

ക്ലാ​സി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; സ്കൂ​ൾ അ​ക്കാ​ദമി​ക് ഡ​യ​റ​ക്‌​ട​ർ അറസ്റ്റിൽ
X

തിരുവനന്തപുരം: പ​ത്തു​വ​യ​സു​കാ​രി​യെ ക്ലാ​സ് മു​റി​യി​ൽ വച്ച് ​ പീഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സ്കൂ​ൾ അ​ക്കാ​ദമി​ക് ഡ​യ​റ​ക്‌​ട​ർ അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ അ​ക്കാ​ദമി​ക് ഡ​യ​റ​ക്ട​ർ ആ​നാ​ട് ച​ന്ദ്ര​മം​ഗ​ലം ഷെ​റി​ൻ ​ഭ​വ​നി​ൽ ഡോ.എം ആ​ർ യ​ശോ​ധ​ര​നാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. മുമ്പും ഇ‍​യാ​ൾ​ക്കെ​തി​രെ ​ സമാനമായ കേ​സെ​ടു​ത്തി​രുന്നു.

ക്ലാ​സി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി പീ​ഡ​ന​വി​വ​രം മാ​താ​വി​നെ അ​റി​യി​ച്ചതോടെ പി​താ​വ് വ​ലി​യ​മ​ല പോ​ലി​സി​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇന്നലെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെടുത്ത് ഇന്നു രാ​വി​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.​

ഇന്നുതന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 2008-ലും ​ഇ​യാ​ള്‍​ക്കെ​തി​രെ സ​മാ​ന​മാ​യ കേ​സ് ഉ​ണ്ടാ​യി​രു​ന്നു. ഇതേ സ്കൂളിലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു അ​ന്നത്തെ പ​രാ​തി.

Next Story

RELATED STORIES

Share it