ശബരിമലയിലേക്ക് ഉടന്‍ പോകുമെന്ന് തൃപ്തി ദേശായി; വീണ്ടും മല ചവിട്ടുമെന്ന് കനകദുര്‍ഗ

സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനായില്ല.

ശബരിമലയിലേക്ക് ഉടന്‍ പോകുമെന്ന് തൃപ്തി ദേശായി; വീണ്ടും മല ചവിട്ടുമെന്ന് കനകദുര്‍ഗ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സ്റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനായില്ല. തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു.

അതേസമയം, താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് പറഞ്ഞ് കഴിഞ്ഞതവണ ദര്‍ശനം നടത്തിയ കനകദുര്‍ഗയും രംഗത്തെത്തിയിരിക്കുകയാണ്.വിശാല ബെഞ്ച് തീരുമാനമെടുക്കട്ടെ. നിലവിലെ വിധി സ്റ്റേ ചെയ്യാത്ത സ്ഥിതിക്ക് താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് കനകദുര്‍ഗ പറഞ്ഞു.

RELATED STORIES

Share it
Top