Kerala

ശബരിമല മണ്ഡല കാലം: 12 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് പമ്പവരെ പോകാന്‍ ഹൈക്കോടതിയുടെ അനുമതി

പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ഭക്തരെ പമ്പയില്‍ ഇറക്കി വാഹനങ്ങള്‍ നിലയ്ക്കലേക്ക് മടങ്ങി പോകണമെന്നും ഉത്തരവില്‍ പറയുന്നു. നിലയ്ക്കല്‍ - പമ്പ റുട്ടില്‍ റോഡരുകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പോലിസിന് നടപടി എടുക്കാം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്ക് വാഹനങ്ങള്‍ പമ്പയിലേക്ക് വിളിച്ചുവരുത്തി മടങ്ങാവുന്നതാണെന്നും കോടതി വ്യക്തമാക്കി

ശബരിമല മണ്ഡല കാലം: 12 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് പമ്പവരെ പോകാന്‍ ഹൈക്കോടതിയുടെ അനുമതി
X

കൊച്ചി: ശബരിമല മണ്ഡല കാലത്ത് അയ്യപ്പ ഭക്തരുടെ സ്വകാര്യ ചെറു വാഹനങ്ങള്‍ക്ക് പമ്പ വരെ പോകാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീരുമാനം രേഖപ്പെടുത്തിയ കോടതി 12 സീറ്റു വരെയുളള വാഹനങ്ങള്‍ക്ക് യാത്രാ അനുമതി നല്‍കി. പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ഭക്തരെ പമ്പയില്‍ ഇറക്കി വാഹനങ്ങള്‍ നിലയ്ക്കലേക്ക് മടങ്ങി പോകണമെന്നും ഉത്തരവില്‍ പറയുന്നു. നിലയ്ക്കല്‍ - പമ്പ റുട്ടില്‍ റോഡരുകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പോലിസിന് നടപടി എടുക്കാം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്ക് വാഹനങ്ങള്‍ പമ്പയിലേക്ക് വിളിച്ചുവരുത്തി മടങ്ങാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ തീരുമാനം അറിയിച്ചതോടെ പമ്പ വരെ ചെരുവാഹനങ്ങള്‍ അനുവദിക്കണമെന്ന ഹരജി കോടതി തീര്‍പ്പാക്കി . സുരക്ഷാ കാരണങ്ങളാല്‍ പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതിനെ പോലിസ് എതിര്‍ത്തിരുന്നു. പമ്പ വരെ വാഹനം അനുവദിക്കുന്ന കാര്യത്തില്‍ പോലിസല്ല സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന് കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് അനുമതി നല്‍കി സര്‍ക്കാര്‍ തീരുമാനം എടുത്തത്. പമ്പവരെ വാഹനങ്ങള്‍ അനുവദിച്ചാല്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും സാധ്യതയുണ്ടന്നായിരുന്നു പോലസിന്റെ വിശദീകരണം. തിരക്ക് കൂടുന്ന സമയത്ത് പോലിസിന് നീയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it