Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തതായി സൂചന. രാവിലെ പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്. പത്തുദിവസത്തിനകം റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വര്‍ണം തട്ടിയെടുത്തു എന്നതുള്‍പ്പെടെ ചോദ്യം ചെയ്യലില്‍ പുറത്തുവരണം.

Next Story

RELATED STORIES

Share it