Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കൊണ്ടുപോയത് അനന്ത സുബ്രഹ്‌മണ്യം, പോറ്റിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കൊണ്ടുപോയത് അനന്ത സുബ്രഹ്‌മണ്യം, പോറ്റിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്‌ഐടി
X

തിരുവനന്തപുരം: 2019-ല്‍ സന്നിധാനത്തുനിന്ന് ദ്വാരപാലക കവചങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. അനന്ത സുബ്രഹ്‌മണ്യത്തിന്റെ പങ്ക് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചോദ്യംചെയ്യല്‍.

അനന്ത സുബ്രഹ്‌മണ്യത്തെ തിങ്കളാഴ്ച രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുത്തിയത്. എസ്‌ഐടി ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ രാവിലെ പ്രത്യേകമായി ചോദ്യം ചെയ്തു. ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അനന്ത സുബ്രഹ്‌മണ്യത്തിന് സാധിച്ചില്ലെങ്കില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കും.

പാളികളുമായി ബെംഗളൂരുവിലേക്ക് പോയത് അനന്ത സുബ്രഹ്‌മണ്യമാണെന്നാണ് കണ്ടെത്തല്‍. പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍ദ്ദേശിച്ചതനുസരിച്ച് ഹൈദരാബാദില്‍ നാഗേഷ് എന്ന് പറയുന്ന വ്യക്തിക്ക് ഈ പാളികള്‍ കൈമാറിയതും അനന്ത സുബ്രഹ്‌മണ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എല്ലാ ഇടപാടുകളും അടുത്ത് അറിയാവുന്ന വ്യക്തിയാണ് അനന്ത സുബ്രഹ്‌മണ്യമെന്നാണ് ദേവസ്വം വിജിലന്‍സിന്റെയും എസ്‌ഐടിയുടെയും വിലയിരുത്തല്‍. പോറ്റിക്ക് അത്രത്തോളം വിശ്വാസമുള്ളതിനാലാണ് സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങാനായി സുബ്രഹ്‌മണ്യത്തെ ചുമതലപ്പെടുത്തിയത്.




Next Story

RELATED STORIES

Share it