പാറശ്ശാലയില്‍ ആര്‍എസ്എസ് ആക്രമണം; എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂ താഹിറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാറശ്ശാല: ഇഞ്ചിവിള നടുത്തോട്ടത്ത് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും പാറശാല ഏരിയാ പ്രസിഡന്റുമായ അബു താഹിറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂ താഹിറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഡിവൈഎഫ്‌ഐ പാറശാല മേഖലാ കമ്മിറ്റി പ്രസിഡന്റ് പ്രദീപിനെ ആക്രമിക്കാന്‍ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘമാണ് പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടത്. ബൈക്കില്‍ ദണ്ഡും മാരകായുധങ്ങളുമായെത്തിയ സംഘം പ്രദീപിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. വിവരമറിഞ്ഞ് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. അവിടെവച്ചാണ് അബുതാഹിറിനെ വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കടകള്‍ക്കുനേരെയും കല്ലേറുണ്ടായി. ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT