Kerala

കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിപ്പിച്ച യുവാവിന് 5000 രൂപ പിഴ

കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിപ്പിച്ച യുവാവിന് 5000 രൂപ പിഴ
X

കാഞ്ഞങ്ങാട്( കാസര്‍കോഡ്): കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കോടതി 5000 രൂപ പിഴ ചുമത്തി. നീലേശ്വരം മന്ദംപുറത്തെ വി സി ശരത്തിനെയാണ് (28) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് പെരുമ്പള കോളിയടുക്കം മിസ്‌രിയ മന്‍സിലിലെ എ മുഹമ്മദ് അഷ്‌റഫ് (40) ജില്ലാ പോലിസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലിസാണ് ശരത്തിനെതിരേ കേസെടുത്തത്.

2017 ആഗസ്ത് 14ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് യുവാവ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിപ്പിച്ചത്. കാസര്‍കോട്ടെ സിനാന്‍ വധക്കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാസര്‍കോട് ജെ പി കോളനിയിലെ ജ്യോതിഷിനു നേരെയുണ്ടായ വധശ്രമത്തെ തുടര്‍ന്നു കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശിയായ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ സന്ദേശമിട്ടിരുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനാകവചം ഉള്ളിടത്തോളം ജ്യോതിഷിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പോസ്റ്റ്. ഇതിനു മറുപടിയായാണ് കലാപത്തിനു പ്രേരിപ്പിക്കുംവിധം വി സി ശരത് സന്ദേശമിട്ടത്. ഇതുമായി ബന്ധപ്പെ്ട്ടു വന്ന വാര്‍ത്തയുടെയും ഫെയ്‌സ്ബുക് പോസ്റ്റുകളുടെയും സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മുഹമ്മദ് അഷ്‌റഫ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it