Top

You Searched For "hicourt"

ഇമ്രാന്‍ഖാനെതിരേ ബിഹാറില്‍ കേസ്

28 Sep 2019 1:51 PM GMT
മുസാഫര്‍പൂര്‍: ഇന്ത്യയ്‌ക്കെതിരേ ആണവയുദ്ധ ഭീഷണി ഉയര്‍ത്തിയെന്നു കാണിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരേ ബീഹാറില്‍ കേസ്. മുസഫര്‍പൂര്‍ ജില്ലയ...

കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിപ്പിച്ച യുവാവിന് 5000 രൂപ പിഴ

27 July 2019 4:47 PM GMT
കാഞ്ഞങ്ങാട്( കാസര്‍കോഡ്): കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കോടതി 5000 രൂപ പിഴ ചുമത്തി. നീലേശ്വരം മന...

മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നിവ നിര്‍ത്തണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

15 July 2019 2:16 PM GMT
ജയ്പൂര്‍: മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നിങ്ങനെയുള്ള അഭിസംബോധന തുടരരരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സമത്വം വിഭാവനം ചെയ്യുന്ന മഹത്തായ നമ്മുടെ ഭരണ...

പാനായിക്കുളം വിധിക്കെതിരായ അപ്പീല്‍: അന്തിമവാദം 18ന് ആരംഭിക്കും

6 March 2019 1:28 PM GMT
ഇന്ന് കേസ് പരിഗണിച്ച കൊടതി വിശദവാദത്തിനായി 18 ലേക്ക് മാറ്റുകയായിരുന്നു. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി പരിപാടി സംഘടിപ്പിച്ച റാസിഖ്, ഷമ്മാസ്, നിസാമുദ്ദീന്‍, അന്‍സാര്‍, ഷാദുലി എന്നിവരെയാണ് സിമി ക്യാംപ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍ഐഎ കോടതി ശിക്ഷിച്ചത്.

പണിമുടക്കിയവര്‍ക്ക് ശമ്പളമില്ല; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

26 Feb 2019 8:43 AM GMT
ഹൈക്കോടതിയാണ് സര്‍ക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തത്. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി, ഇക്കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് വിശദീകരണവും തേടി.

പെരിയ ഇരട്ടക്കൊലപാതകം: നാളെ സര്‍വകക്ഷിയോഗം; സിബിഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

25 Feb 2019 10:14 AM GMT
ഉച്ചയ്ക്ക് രണ്ടുമണിക്ക് കാസര്‍കോഡ് കലക്ടറേറ്റ് ഹാളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. സിപിഎം നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിനുശേഷം കാസര്‍കോഡും സമീപജില്ലകളിലും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഓഫിസുകള്‍ക്കുനേരെയും നേതാക്കളുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ഈ സാഹചര്യത്തിലാണ് അടിയന്തര സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചത്.

വനം നശിപ്പിച്ച കേസില്‍ മനോഹര്‍ പരീക്കറിന്റെ മകന് നോട്ടീസ്

12 Feb 2019 11:34 AM GMT
പനാജി: ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി റിസോട്ട് നിര്‍മിക്കാനായി നശിപ്പിച്ചുവെന്ന കേസില്‍, ഗോവ മുഖ്യമന്ത്രി മനോഹര്‍...

എസ്ഡിപിഐയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മര്‍ദനം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

8 Feb 2019 4:26 AM GMT
എസ്ഡിപിഐ പ്രവര്‍ത്തകനായ കോതപറമ്പ് സ്വദേശി ഐരാട്ട് വീട്ടില്‍ ഗോപിയുടെ മകന്‍ അനന്തകൃഷ്ണനെ (26) മര്‍ദിച്ച കേസിലാണ് ബിജെപി പ്രവര്‍ത്തകരായ എസ്എന്‍ പുരം കോതപറമ്പ് സ്വദേശി കുറുപ്പശ്ശേരി വിഷ്ണു(25), എടവിലങ്ങ് സ്വദേശി പുളിപ്പറമ്പില്‍ ഗോപിനാഥന്‍ (25) എന്നിവരെ ഇരിങ്ങാലക്കുട അഡീഷനല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരാഴ്ചയ്ക്കകം നീക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സര്‍ക്കാര്‍

30 Jan 2019 3:15 PM GMT
കോടതി നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കി ജനുവരി 15 ന് ഉത്തരവ് പുറപ്പെടുവിച്ചതായും സത്യവാങ്മുലത്തില്‍ വ്യക്തമാക്കുന്നു. വീഴ്ചവരുത്തന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

കെഎസ്ആര്‍ടിസിയില്‍ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം വാങ്ങല്‍; എ കെ ശശീന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം

30 Jan 2019 2:43 PM GMT
കെഎസ്ആര്‍ടിസിയുടെ പര്‍ച്ചേസ് ഇടപാടില്‍ മന്ത്രിക്ക് എന്താണ് കാര്യമെന്നു കോടതി ആരാഞ്ഞു. പര്‍ച്ചേസ് കരാറുമായി ബന്ധപ്പെട്ട് മൈക്രോ ഇഫക്്ട് എന്ന കമ്പനി നല്‍കിയ ഹരജിയിലാണ് കോടതി വിമര്‍ശനം.ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഒരു സ്വകാര്യകമ്പനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന മന്ത്രിയുടെ ശുപാര്‍ശ കത്തിനെക്കുറിച്ചു ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്.

തന്ത്രിക്ക് നോട്ടീസ് നല്‍കിയതിനെതിരെ നല്‍കിയ ഹരജി കോടതി തള്ളി

23 Jan 2019 10:36 AM GMT
തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരി കൃഷ്ണ ശര്‍മ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കേസില്‍ ഇടപെടാന്‍ ഹരജിക്കാരന് നിയമപരമായി അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; കെഎസ്ആര്‍ടിസി ആരെയാണ് പേടിക്കുന്നത് ?

22 Jan 2019 9:12 AM GMT
താല്‍കാലിക കണ്ടക്ടമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരേ ഹൈക്കോടതിയുടെ പരാമര്‍ശം. പ്രതിദിനം 480 രൂപ പ്രതിഫലം നല്‍കി താല്‍ക്കാലിക ജീവനക്കാരെ കെഎസ്ആര്‍ടിസി പണിയെടുപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും നിര്‍ബന്ധിത തൊഴിലെടുപ്പിക്കലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നെടുമങ്ങാട് സ്‌റ്റേഷന്‍ ആക്രമണം: കൂട്ടുപ്രതിയുടെ കുടുംബത്തെ പോലിസ് പീഡിപ്പിക്കുന്നുവെന്ന ഹരജി ഹൈക്കോടതി തള്ളി

21 Jan 2019 9:11 AM GMT
കേരളത്തില്‍ സമീപകാലത്തൊന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും പീഡനാരോപണം അന്വേഷണത്തെ തടസ്സപ്പെടുത്താനാണെന്നും പോലിസിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ വി പി താജുദ്ദീന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതി വിധിക്കെതിരേ ശബരിമല കര്‍മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനംചെയ്ത ഹര്‍ത്താലിലാണ് പോലിസ് സ്‌റ്റേഷന് നേരെ ബോംബാക്രമണമുണ്ടായത്.

ജെഎന്‍യു: കനയ്യ കുമാറിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല

19 Jan 2019 8:37 AM GMT
10 ദിവസത്തിനകം അനുമതി ലഭ്യമാക്കുമെന്ന് പോലിസ് കോടതിയെ അറിയിച്ചു

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി

15 Jan 2019 3:10 PM GMT
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ പരിപാടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തുടരുകയാണെന്നും ഇവ നീക്കംചെയ്യാന്‍ തയ്യാറാവുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹരജി

14 Jan 2019 1:46 PM GMT
നിയമസഭാ സമിതിയുടെ പരസ്ഥിതി റിപോര്‍ട്ടിലെ ശുപാര്‍ശകളും തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തല്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Share it