- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടിമാലിയിൽ റോഡ് സംരക്ഷണഭിത്തി ഇടിഞ്ഞ് പുഴയിൽ പതിച്ചു
ശക്തമായ മഴയെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിലെ 5 ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിയിരുന്നു. ഇതോടെ വെള്ളത്തിന് അതിസമ്മർദ്ദം ഉണ്ടായതാണ് റോഡ് തകരാൻ കാരണം.

അടിമാലി: അടിമാലി- കുമളി ദേശിയപാതയിൽ കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ പുതിയ പാലത്തിന് താഴെ വെള്ളകുത്തിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് പുഴയിൽ പതിച്ചു. സംഭവത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. 2018 ലെ പ്രളയത്തിൽ തകർന ഭാഗത്ത് തന്നെയാണ് വീണ്ടും തകർന്നത്.
മുതിരപ്പുഴയാറ്റിലേക്കാണ് റോഡ് ഇടിഞ്ഞ് വീണത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കലക്ടർ അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിലെ 5 ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിയിരുന്നു. ഇതോടെ വെള്ളത്തിന് അതിസമ്മർദ്ദം ഉണ്ടായതാണ് റോഡ് തകരാൻ കാരണം.

2018 ലെ പ്രളയത്തിൽ പനംകുട്ടി മല രണ്ടായി പിളരുകയും നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യം ഇപ്പോൾ നില നിൽക്കുന്നതായി നാട്ടുകാർ ഭയക്കുന്നു. അതി തീവ്ര മഴയാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ല കലക്ടർ അറിയിച്ചു.
ഈരാറ്റുപേട്ട-വാഗമൺ റോഡിലും ഇന്ന് ഉച്ചയോടെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്രകൾ ജനങ്ങൾ ഒഴിവാക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും അതിതീവ്ര മഴ തുടരുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















