Kerala

അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡ്: നടപടിയെടുക്കാത്തതിന് പോലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കോടതി ഉത്തരവ് അനുസരിച്ച്് നടപടി എടുത്തില്ലെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്താന്‍ മടിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. പോലിസുകാര്‍ അനുസരിക്കുന്നില്ലെങ്കില്‍ ഡിജിപി സര്‍ക്കുലറുകള്‍ ഇറക്കുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി നിര്‍ദേശിച്ചു ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ആണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.

അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡ്: നടപടിയെടുക്കാത്തതിന് പോലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
X

കൊച്ചി: സംസ്ഥാനത്തെ വഴിയരികുകളില്‍ അനധികൃത ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കാത്തതിന് പോലിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പോലിസുകാര്‍ അനുസരിക്കുന്നില്ലെങ്കില്‍ ഡിജിപി സര്‍ക്കുലറുകള്‍ ഇറക്കുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി നിര്‍ദേശിച്ചു ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ആണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.

ഭൂസംരക്ഷണ നിയമപ്രകാരം പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതി ഉത്തരവ് അനുസരിച്ച്് നടപടി എടുത്തില്ലെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്താന്‍ മടിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് വ്യാപകമായി ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോടതി നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോടതിയുടെ ഉത്തരവ് പാലിക്കാത്തവരെ കണ്ടെത്തി വന്‍തുക പിഴയായി ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it