Kerala

നദീജല കരാര്‍: പിണറായിയും എടപ്പാടിയും ചര്‍ച്ച നടത്തും

ബുധനാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച നടത്തുക. മുഖ്യമന്ത്രിക്കുപുറമെ ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വൈദ്യുതി മന്ത്രി എം.എം.മണി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി തമിഴ്നാടിനെ അറിയിക്കും.

നദീജല കരാര്‍: പിണറായിയും എടപ്പാടിയും ചര്‍ച്ച നടത്തും
X

തിരുവനന്തപുരം: തമിഴ്നാടുമായുള്ള നദീജലകരാറുകളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും കൂടിക്കാഴ്ച നടത്തും.

ബുധനാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച നടത്തുക. മുഖ്യമന്ത്രിക്കുപുറമെ ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വൈദ്യുതി മന്ത്രി എം.എം മണി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി തമിഴ്നാടിനെ അറിയിക്കും.

60 വര്‍ഷം മുമ്പ് നിലവില്‍ വന്ന തമിഴ്നാടുമായുള്ള പറമ്പിക്കുളം കരാറിനെകുറിച്ച് പുനരവലോകനവുമുണ്ടാകും. വൈപ്പാര്‍ മേഖലയിലേക്കു പമ്പ അച്ചന്‍കോവിലിലെ അധികജലം നല്‍കണമെന്ന തമിഴ്നാടിന്റെ ആവശ്യം അവര്‍ മുന്നോട്ട് വക്കും.

ആദ്യം തമിഴ്നാട് കരാറുകള്‍ പാലിക്കുക, ശേഷം കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണു കേരളത്തിന്റെ നിലപാട്. ആദ്യമായാണ് കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ നേരിട്ട് അന്തര്‍ സംസ്ഥാന നദീജലകരാറിന്റെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച നടത്തുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചര്‍ച്ച.

Next Story

RELATED STORIES

Share it