Kerala

പാലാരിവട്ടം മേല്‍പാലം പുതുക്കി പണിയല്‍: തിങ്കളാഴ്ച മുതല്‍ പാലം പൊളിച്ചു തുടങ്ങും

പാലത്തിന്റെ ഉപരിതലത്തിലെ ടാര്‍ നീക്കുന്ന ജോലിയായിരിക്കും ആദ്യം ആരംഭിക്കുക.എട്ടു മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് ഡിഎംആര്‍സിയുടെ പ്രതീക്ഷ.ഡിഎംആര്‍സിയും കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയും തമ്മില്‍ നടന്ന യോഗത്തിലാണ് തിങ്കാളാഴ്ച മുതല്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

പാലാരിവട്ടം മേല്‍പാലം പുതുക്കി പണിയല്‍: തിങ്കളാഴ്ച മുതല്‍  പാലം പൊളിച്ചു തുടങ്ങും
X

കൊച്ചി: നിര്‍മാണത്തിലെ ക്രമക്കേട് മൂലം തകരാറിലായതിനെ തുടര്‍ന്ന് അടച്ചിട്ട പാലാരിവട്ടം മേല്‍പാലം പുതുക്കി നിര്‍മിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച മുതല്‍ പാലം പൊളിക്കുന്ന നടപടികള്‍ ആരംഭിക്കും.പാലത്തിന്റെ ഉപരിതലത്തിലെ ടാര്‍ നീക്കുന്ന ജോലിയായിരിക്കും ആദ്യം ആരംഭിക്കുക.എട്ടു മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് ഡിഎംആര്‍സിയുടെ പ്രതീക്ഷ.ഡിഎംആര്‍സിയും കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയും തമ്മില്‍ നടന്ന യോഗത്തിലാണ് തിങ്കാളാഴ്ച മുതല്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.പാലം പൊളിക്കല്‍ ഒറ്റയടിക്കായിരിക്കില്ല നടക്കുകയെന്നാണ് വിവരം. ഘട്ടം ഘട്ടമായിട്ടായിരിക്കും ഒരോ ജോലികളും തീര്‍ക്കുക.

പകലും രാത്രിയിലുമായി ജോലികള്‍ നടക്കുമെന്നാണ് അറിയുന്നത്.പാലത്തിനോട് ചേര്‍ന്നുള്ള പ്രധാന റോഡില്‍ ഗതാഗത തടസം ഉണ്ടാകാത്ത വിധത്തിലായിരിക്കും പൊളിക്കല്‍ നടപടികളും നിര്‍മാണ ജോലികളും നടക്കുക.2019 നവംബറില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പാലാരിവട്ടം മേല്‍പാലം പുനരുദ്ധാരണ ജോലികള്‍ക്കായി ഡിഎംആര്‍സിയെ ഏല്‍പ്പിച്ചിരുന്നു.എന്നാല്‍ പാലം പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസുപോയതോടെ നിര്‍മണ ജോലികള്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് പദ്ധതിയില്‍ നിന്നും ഡിഎംആര്‍സിയും പിന്നോട്ടു പോയിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ നിന്നും പാലം പൊളിച്ചുപണിയുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുണ്ടായതോടെയാണ് പാലം പുനര്‍നിര്‍മാണത്തിന് വഴിതെളിഞ്ഞത്.

എറണാകുളത്തെ രൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരമാകാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കോടികള്‍ മുടക്കി പാലാരിവട്ടം മേല്‍പാലം നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്ത പാലം നാളുകള്‍ക്കുള്ളില്‍ അപകടാവസ്ഥയിലാകുകുയം തുടര്‍ന്ന് പാലം അടയ്ക്കുകയുമായിരുന്നു.നിലവില്‍ വൈറ്റിലയിലെയും കുണ്ടന്നൂരിലെയും മേല്‍പാലം നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.ഇവ രണ്ടും നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ പാലാരിവട്ടം മേഖലയില്‍ വാഹനത്തിരക്കേറുകയും ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാകുകയും ചെയ്യും.പാലാരിവട്ടം മേല്‍പാലം കൂടി ഗതാഗതത്തിന് തുറന്നാല്‍ മാത്രമെ ഇതിന് പരിഹാരം കാണാന്‍ കഴിയു

Next Story

RELATED STORIES

Share it