എംഡിമാരെ മാറ്റുന്നത് ലാഭ-നഷ്ട കണക്കുകള്‍ നോക്കിയല്ല: മന്ത്രി എ കെ ശശീന്ദ്രന്‍
നേരത്തേയുള്ള സിഎംഡിമാരെയും മാറ്റിയത് കഴിവ് കെട്ടവരായത് കൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടേത് എന്നല്ല ഏത് പൊതുമേഖലാ സ്ഥാപനത്തിന്റേയും മേധാവികളെ മാറ്റുന്നത് ലാഭ നഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിലല്ലെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നു ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ല. ലാഭമുണ്ടാക്കിയവരെ സ്ഥിരം നിയമിക്കുന്ന പതിവില്ല. ലാഭത്തിന്റെ പേരിലല്ല എംഡിമാരെ മാറ്റുന്നത്. ഒരു ഉദ്യോഗസ്ഥന്റെ മാറ്റവും അജണ്ടയായി വരാറുമില്ല. ഔട്ട് ഓഫ് അജണ്ടയായാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം വന്നതെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഒരു ഉദ്യോഗസ്ഥന്റെ തസ്തികമാറ്റവും അജണ്ടയായി വരാറില്ല. ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം സംബന്ധിച്ച പ്രൊപ്പോസല്‍ വയ്ക്കുന്നത് ചീഫ് സെക്രട്ടറിയാണ്. മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ഈ പ്രൊപ്പോസല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടാവാം. അന്ന് പത്തോ പതിനഞ്ചോ പേരുടെ തസ്തികമാറ്റം ഉണ്ടായി. അക്കൂട്ടത്തിലെ ഒരു തസ്തിക മാറ്റം മാത്രമാണ് ടോമിന്‍ തച്ചങ്കരിയുടേത്. മുഖ്യമന്ത്രിയല്ല ചീഫ് സെക്രട്ടറിയാണ് സ്ഥാനമാറ്റം സംബന്ധിച്ച പ്രൊപ്പോസല്‍ വയ്ക്കുന്നത്. സിഎംഡിമാരെ മാറ്റിക്കൊണ്ടിരിക്കും. അത് ഭരണപരമായ സൗകര്യവുമായി ബന്ധപ്പെട്ടുള്ളതാണ്. നേരത്തേയുള്ള സിഎംഡിമാരെയും മാറ്റിയത് കഴിവ് കെട്ടവരായത് കൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT