മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു; ഒരാള്‍ക്ക് പരിക്ക്

കട്ടപ്പനയില്‍ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു; ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു. കട്ടപ്പനയില്‍ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

വാരാഘോഷത്തിന് എത്തിയ അംഗങ്ങള്‍ മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഏറെ കുറേ പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് എത്തിയപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങള്‍ ഹാളിലേക്ക് കയറിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ കൗണ്ടര്‍ പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു. ആളുകള്‍ ഹാളില്‍ കയറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

RELATED STORIES

Share it
Top