Kerala

ലൈംഗീക പീഢനക്കേസ്:ഹാജരാകാന്‍ സാവകാശം വേണമെന്ന് വിജയ് ബാബു;ഇല്ലെന്ന് പോലിസ്

ഈ മാസം 19 ന് ഹാജരാകാമെന്നാണ് വിജയ് ബാബു അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.ബിസിനസുമായി ബന്ധപ്പെട്ട യാത്രയായിലാണെന്നാണ് വിജയ് ബാബു പോലിസിനെ അറിയിച്ചത്.എന്നാല്‍ സാവകാശം നല്‍കാന്‍ കഴിയില്ലെന്നും ഉടന്‍ ഹാജരാകണമെന്നുമാണ് പോലിസ് വിജയ് ബാബുവിനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.

ലൈംഗീക പീഢനക്കേസ്:ഹാജരാകാന്‍ സാവകാശം വേണമെന്ന് വിജയ് ബാബു;ഇല്ലെന്ന് പോലിസ്
X

കൊച്ചി: ലൈംഗീക പീഢനത്തിനിരയാക്കിയെന്ന യുവനടിയുടെ പരാതിപ്രകാരം കേസെടുത്തിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ സമയം തേടി വിജയ് ബാബു. എന്നാല്‍ സാവാകാശം നല്‍കാന്‍ കഴിയില്ലെന്നും ഉടന്‍ ഹാജരാകണമെന്നുമാണ് പോലിസിന്റെ നിലപാട്.ഈ മാസം 19 ന് ഹാജരാകാമെന്നാണ് വിജയ് ബാബു അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.ബിസിനസുമായി ബന്ധപ്പെട്ട യാത്രയായിലാണെന്നാണ് ഇയാള്‍ പോലിസിനെ അറിയിച്ചത്.

എന്നാല്‍ സാവകാശം നല്‍കാന്‍ കഴിയില്ലെന്നും ഉടന്‍ ഹാജരാകണമെന്നുമാണ് പോലിസ് അറിയിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.യുവ നടിയുടെ പരാതി പ്രകാരം വിജയ് ബാബുവിനെതിരെ പോലിസ് കേസെടുത്തതിനു പിന്നാലെ ഇയാള്‍ വിദേശത്തേയ്ക്ക് കടന്നിരുന്നു.ഇതേ തുടര്‍ന്ന് പോലിസ് വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇരയാക്കപ്പെട്ട യുവ നടിയുടെ പേര് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരെ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

Next Story

RELATED STORIES

Share it