Kerala

ലൈംഗീക പീഡനക്കേസ്: വിജയ് ബാബു ബുധനാഴ്ച മടങ്ങിയെത്തും;മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേയ്ക്ക് മാറ്റി

ദുബായില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ എത്തുന്ന വിധത്തിലാണ് വിജയ് ബാബു ടിക്കറ്റ് എടുത്തിരിക്കുന്നതെന്നാണ് വിവരം

ലൈംഗീക പീഡനക്കേസ്: വിജയ് ബാബു ബുധനാഴ്ച മടങ്ങിയെത്തും;മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേയ്ക്ക് മാറ്റി
X

കൊച്ചി:ലൈംഗീകമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിനു പിന്നാലെ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ബുധനാഴ്ച മടങ്ങിയെത്തുമെന്ന് വിവരം.വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി.നേരത്തെ വിജയ് ബാബു ഇന്നു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്.

വിജയ് ബാബു മടങ്ങിയെത്തിയതിനു ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.ദുബായില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ എത്തുന്ന വിധത്തിലാണ് വിജയ് ബാബു ടിക്കറ്റ് എടുത്തിരിക്കുന്നതെന്നാണ് വിവരം.വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ചിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ മടങ്ങിയെത്തുമ്പോള്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുമെന്ന് നേരത്തെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it