Kerala

വിമര്‍ശനവുമായി പ്രതിപക്ഷം; ആരോഗ്യ മന്ത്രിയുടെ മീഡിയ മാനിയ ഒഴിവാക്കണം

നിയമസഭ നിർത്തിവെക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അനാവശ്യ ഭീതി വളർത്തേണ്ട ആവശ്യമില്ല.

വിമര്‍ശനവുമായി പ്രതിപക്ഷം; ആരോഗ്യ മന്ത്രിയുടെ മീഡിയ മാനിയ ഒഴിവാക്കണം
X

തിരുവനന്തപുരം: കോവിഡ് 19 രോഗത്തെ ചൊല്ലി നിയമസഭയിൽ രാഷ്ട്രീയപോര് തുടരുന്നു. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും നാളെ ചേരുന്ന കാര്യോപദേശക സമിതി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നിയമസഭ നിർത്തിവെക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അനാവശ്യ ഭീതി വളർത്തേണ്ട ആവശ്യമില്ല. സഭ നിർത്തുതുന്നതിലൂടെ അനാവശ്യ ഭയം ജനങ്ങളിൽ ഉണ്ടാക്കാനേ ഉപകരിക്കുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ദിവസം മൂന്ന് തവണയൊക്കെയാണ് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നത്. ആരോഗ്യ മന്ത്രിയുടെ മീഡിയ മാനിയ ഒഴിവാക്കണം. ഇമേജ് ബിൽഡിംഗിനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നത്. സാമൂഹിക മാധ്യമം വഴി മന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ചൈനയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത കര്‍ശനമാക്കയെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് രോഗബാധയില്‍ നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ജില്ലകളില്‍ മറ്റന്നാള്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരും. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചനയുണ്ടെന്നും നാളെ ചേരുന്ന കാര്യോപദേശക സമിതിയില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 രോഗബാധയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തുമ്പോഴും പ്രമേയം അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. മാര്‍ക്ക് ദാന വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകിയില്ലെന്ന് ആക്ഷേപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചത്. ആദ്യം നടുത്തളത്തിലിറങ്ങി ബഹളം വച്ച പ്രതിപക്ഷ അംഗങ്ങൾ പിന്നീട് നിയമസഭ ബഹിഷ്കരിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണ് നിയമസഭ കോവിഡ് 19ൽ കേന്ദ്രനടപടി ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയത്.

Next Story

RELATED STORIES

Share it