Kerala

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: എം വി ശ്രേയാംസ്കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പരിസ്ഥിതി വിഷയപാർലമെൻ്റിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പത്രികാസമർപ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: എം വി ശ്രേയാംസ്കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
X

തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രിക സമർപ്പണം നടന്നത്. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, സി ദിവാകരൻ എംഎൽഎ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ എന്നിവർ സംബന്ധിച്ചു.

രാവിലെ 11.30ന് റിട്ടേണിംഗ് ഓഫീസർ കൂടിയായ നിയമസഭാ സെക്രട്ടറി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും സംബന്ധിച്ചു. നാമനിർദ്ദേശ പത്രികയും കെട്ടി വയ്ക്കുന്ന തുകയും ഉൾപ്പെടെ യുവി സ്കാൻ ചെയ്ത ശേഷമാണ് സ്വീകരിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ ചേംബറും പരിസരവും രാവിലെ തന്നെ അണു നശീകരണം നടത്തിയിരുന്നു.

പരിസ്ഥിതി വിഷയങ്ങൾ ഉൾപ്പടെ പാർലമെൻ്റിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പത്രികാസമർപ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടത് സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കും. കേരളത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കും. ശക്തമായ മതേതര നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it