പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്; കഞ്ചാവും മൊബൈല്‍ ചാര്‍ജ്ജറും പിടികൂടി

തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കുകളില്‍ നിന്നാണ് രണ്ട് മൊബൈല്‍ ചാര്‍ജര്‍, 3500 രൂപ, 300 ഗ്രാം കഞ്ചാവ്, ഒരു സ്വര്‍ണ മോതിരം, സിഗററ്റ്, ബീഡി എന്നിവ കണ്ടെടുത്തത്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്; കഞ്ചാവും മൊബൈല്‍ ചാര്‍ജ്ജറും പിടികൂടി

തിരുവനന്തപുരം: പുതിയ ജയില്‍ മേധാവിയായി ചുമതലയേറ്റ ഋഷിരാജ് സിങ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവും മൊബൈല്‍ ചാര്‍ജറുമടക്കം നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തു. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കുകളില്‍ നിന്നാണ് രണ്ട് മൊബൈല്‍ ചാര്‍ജര്‍, 3500 രൂപ, 300 ഗ്രാം കഞ്ചാവ്, ഒരു സ്വര്‍ണ മോതിരം, സിഗററ്റ്, ബീഡി എന്നിവ കണ്ടെടുത്തത്. മറ്റു ജയിലുകളിലെ ജീവനക്കാരെ ഉപയോഗിച്ചാണ് ഋഷിരാജ് സങ് എല്ലാ ബ്ലോക്കുകളിലും റെയ്ഡ് നടത്തിയത്. രാവിലെ ജയില്‍ മേധാവിയായി ചുമതലയേറ്റ തൊട്ടുപിന്നാലെയാണ് ഋഷിരാജ് സിങിന്റെ നടപടി.
RELATED STORIES

Share it
Top