Kerala

രാഹുലിന്റെ കേരള സന്ദര്‍ശനം; അണികളില്‍ നവോന്‍മേശം

എന്നാല്‍, കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയോടെ ആവേശത്തിന് അല്‍പം മങ്ങലേറ്റു

രാഹുലിന്റെ കേരള സന്ദര്‍ശനം; അണികളില്‍ നവോന്‍മേശം
X

തൃശൂര്‍:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണോദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത് അണികള്‍ക്കിടയില്‍ നവോന്മേഷം പകര്‍ന്നു. തൃശൂരിലെ തൃപ്രയാറില്‍ ദേശീയ മല്‍സ്യത്തൊഴിലാളി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിച്ച രാഹുല്‍ അധികാരത്തിലെത്തിയാല്‍ മല്‍സ്യത്തൊഴിലാളി മന്ത്രാലയം ഡല്‍ഹിയില്‍ സ്ഥാപിച്ച് അവരുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും താന്‍ മോദിയെ പോലെ വാഗ്ദാനം നല്‍കി വഞ്ചിക്കില്ലെന്നും ഉറപ്പുനല്‍കി. ഓഖി, പ്രളയം പോലുള്ള ദേശീയദുരന്തങ്ങളുടെ സമയത്ത്, രാജ്യത്തെ രക്ഷിക്കാനെത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ രാജ്യത്തിനു കഴിഞ്ഞില്ലെന്നും ഇത് വീണ്ടും സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വിപണനത്തിന് 15 കോടീശ്വരന്മാരാണുള്ളത്. ഇപ്പോള്‍ നടക്കുന്ന വലിയ മാധ്യമപ്രചാരണങ്ങള്‍ക്ക് അവരാണ് പണം നല്‍കുന്നത്. ഇവര്‍ക്കുവേണ്ടിയാണ് മോദി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ നിന്ന് നേരെ കണ്ണൂര്‍ വഴിയാണ് കാസര്‍കോട്ടേക്കു പോയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്തിവാളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ് പി ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ കാല്‍ മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ ഷുഹൈബിന്റെ മാതാപിതാക്കളുമായും സംസാരിച്ചു. ഇതിനിടെ, അജ്മീരില്‍ നിന്നെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയോടെ ആവേശത്തിന് അല്‍പം മങ്ങലേറ്റു.




Next Story

RELATED STORIES

Share it